ട്രിപ്പിൾ ലോക്ക് ഡൌൺ നിലനില്കുന്നിടത്ത് കോടതികൾ പ്രവർത്തിക്കുന്നതിനെതിരെ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്

ഇരിങ്ങാലക്കുട : ട്രിപ്പിൾ ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന ഇരിങ്ങാലക്കുടയിലെ കോടതികൾ പ്രവർത്തിക്കുന്നതിനെതിരെ പ്രതിഷേധവുമായി ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്. ഇരിങ്ങാലക്കുടയിൽ കോടതികൾ പ്രവർത്തിക്കാൻ ജില്ലാ ജഡ്ജി ആവശ്യപ്പെട്ടിരുന്നു. കോവിഡ് വ്യാപന പ്രദേശവും കൂടാതെ കർശനമായ യാത്രാ നിയന്ത്രണങ്ങൾ നിലനിൽക്കെ കോടതികളിൽ കക്ഷികൾക്കും, വക്കിലന്മാർക്കും, ക്ലാർക്ക് തുടങ്ങിയവർക്കും എത്തിച്ചേരുക ബുദ്ധിമുട്ടാണ്. വക്കിൽ ഓഫീസുകളും പ്രവർത്തിക്കാൻ ഇപ്പോൾ അനുമതിയില്ല. വാഹന സൗകര്യമില്ലാത്ത കോടതി ജീവനക്കാർക്കും ട്രിപ്പിൾ ലോക്ക് ഡൌൺ നിയന്ത്രണങ്ങളിൽ എത്തിച്ചേരുക ബുദ്ധിമുട്ടാണ്.

കോടതികൾ തുറന്നു പ്രവർത്തിക്കുന്നതിൽ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ആന്റണി തെക്കേക്കര, ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ് എന്നിവർ തങ്ങളുടെ പ്രതിഷേധം പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയെ അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top