ഇരിങ്ങാലക്കുട നഗരസഭയിലെ ട്രിപ്പിൾ ലോക്ക്ഡൌൺ പിൻവലിക്കണമെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിലെ ട്രിപ്പിൾ ലോക്ക്ഡൌൺ പിൻവലിക്കണമെന്ന് യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുടയിൽ രോഗവ്യാപനം കൂടുതൽ ആണെന്നുള്ള പ്രചരണം തെറ്റാണെന്നും ഇരിങ്ങാലക്കുട ക്ലസ്റ്ററിൽ നിന്ന് രോഗം എന്ന് പറയുന്നത് ചുറ്റുവട്ടത്തുള്ള പഞ്ചായത്തുകളിലാണ്. ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ രോഗികളുടെ എണ്ണം കുറയുകയാണ്. പൊറത്തിശ്ശേരി മേഖലയിൽ 21 ദിവസം ലോക്ക്ഡൗൺ കഴിഞ്ഞ് പിന്നീട് വീണ്ടും ലോക്ക്ഡൗണ്ണും പിന്നീട് വീണ്ടും ട്രിപ്പിൾ ലോക്ക്ഡൗൺ വന്നതുമൂലം സാധാരണക്കാരും ചെറുകിട വ്യവസായങ്ങളും വളരെ ബുദ്ധിമുട്ടിലാണെന്നും പ്രസ്താവനയിൽ പറയുന്നു.

ഈ അവസരത്തിൽ ജില്ലാഭരണകൂടം രോഗവ്യാപനം കൂടുതലുള്ള വാർഡുകൾ നിലനിർത്തി ബാക്കി വാർഡുകളിലെ ട്രിപ്പിൾ ലോക്ക്ഡൗണ്ണും കണ്ടൈൻമെന്റ്സോൺ ഒഴിവാക്കണ്മെന്നും യോഗം ആവശ്യപ്പെട്ടു. പി എ അബ്ദുൽ ബഷീർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സോണിയ ഗിരി, എം ആർ ഷാജു, വി സി വർഗീസ്, സുജ സഞ്ജീവ് കുമാർ, റോക്കി ആളൂക്കാരൻ എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top