കണ്ടെയ്ൻമെൻ്റ് സോൺ നിയന്ത്രണങ്ങൾ പിൻവലിക്കാൻ പുതിയ മാനദണ്ഡങ്ങൾ

കണ്ടെയ്ൻമെൻ്റ് സോൺ നിയന്ത്രണങ്ങൾ പിൻവലിക്കാൻ പുതിയ മാനദണ്ഡങ്ങൾ നടപ്പിൽ വരുത്തുമെന്ന് മുഖ്യമന്ത്രി. ഈ മേഖലകളിലെ പ്രൈമറി, സെക്കൻഡറി കോൺടാക്ട് പൂർണ്ണമായും രോഗമുക്തമായെന്ന് ഉറപ്പ് വരുത്തിയതിനു ശേഷമായിരിക്കും നിയന്ത്രണങ്ങൾ പിൻവലിക്കുക. തീരുമാനമെടുക്കുന്ന ജില്ലാഭരണകൂടത്തിന്‍റെ ടീമിൽ ഇൻസിഡന്റ് കമാണ്ടറായി ജില്ലാ പോലീസ് മേധാവിയെ കൂടെ ഉൾപ്പെടുത്തും. കോവിഡ് സമ്പർക്കം കൂടുന്ന സാഹചര്യത്തിൽ നിലവിൽ ഹെൽത്ത് ഇൻസ്‌പെക്ടർമാർ തയാറാക്കിവന്നിരുന്ന കോവിഡ് പോസിറ്റീവ് ആകുന്നവരുടെ സമ്പർക്കപട്ടിക തയാറാക്കുന്നത് ഇനിമുതൽ പോലീസിന്‍റെ ചുമതലയായിരിക്കും. എസ്.ഐയുടെ നേതൃത്വത്തില്‍ 24 മണിക്കൂറിനകം പട്ടിക പൂർത്തിയാക്കണം. സമ്പർക്കത്തിലൂടെ രോഗവ്യാപനം കൂടാതിരിക്കാൻ വേണ്ടിയാണ് ഇത്തരം സംവിധാനം നടപ്പിൽ വരുത്തുന്നതെന്ന് മുഖ്യമന്ത്രി പതിവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കണ്ടെയ്ൻമെൻ്റ് സോൺ നിര്ണയിക്കുന്നതിലും ഇനിമുതൽ മാറ്റം. വാർഡ് പൂർണ്ണമായും ഉൾപ്പെടുത്താതെ രോഗം ബാധിച്ചവർ ഉള്ളയിടം മാത്രം മാപ് ചെയ്തത് ആ പ്രദേശം മാത്രം കണ്ടെയ്ൻമെൻ്റ് സോണിൽ ഉൾപ്പെടുത്തും. കർശന നിയന്ത്രണങ്ങൾ ഇവിടെ നടപ്പിൽ വരുത്തും, സോണിൽ നിന്നും ആർക്കും പുറത്തുപോകാനോ, പുറമെനിന്നും അകത്തേക്ക് വരുവാനോ അനുവാദമുണ്ടാകില്ല. വീടുകളിലേക്ക് ആവശ്യമുള്ള സാധനങ്ങൾ എത്തിക്കാൻ വോളണ്ടിയർമാരെ നിയോഗിക്കും

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top