റോഡിനിരുവശവും പുല്ലുവളർന്നത് അപകട ഭീഷണിയാകുന്നു

തൊമ്മാന : തൊമ്മാന- ചെങ്ങാറ്റുമുറി റോഡിന്‍റെ ഇരുവശവും പുല്ലുവളർന്നത് വാഹനമോടിക്കുന്നവരുടെ കാഴ്ച മറച്ച് അപകടഭീഷണിയാകുന്നു. മഴക്കാലമായതോടെ വലിയ തോതിൽ പുല്ലും വളർന്ന് റോഡരികുകൾ കാടുകയറിയനിലയിലാണ്. തൊമ്മന മെയിൻ റോഡിൽ നിന്ന് ചെങ്ങാറ്റുമുറിയിലേക്ക് കടക്കുന്ന വാഹനങ്ങൾക്ക് എതിർ വശത്തു നിന്ന് വരുന്ന വാഹനങ്ങൾ കാണുവാൻ ബുദ്ധിമുട്ടുണ്ടാക്കുകയും ഇത് അപകടങ്ങളിലേക്ക് വഴിതെളിക്കുകയും ചെയുന്നു. വലിയ വാഹനങ്ങൾക്ക് സൈഡ് കൊടുക്കാനും മറ്റുമായി വാഹനങ്ങൾ റോഡരികിലേക്ക്‌ ചേർത്തുനിർത്തേണ്ടിവരുമ്പോൾ രണ്ട് വശങ്ങളിലുള്ള പാടത്തേക്ക് വാഹനങ്ങൾ നിയന്ത്രണംതെറ്റി മറിയുവാനും സാധ്യതയുണ്ട്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top