ക്ലസ്റ്ററുകളിൽ രോഗബാധ കുറയുന്നു, ഞായറാഴ്ച 14 രോഗികൾ

ഇരിങ്ങാലക്കുടയിലെ ക്ലസ്റ്ററുകളിൽ രോഗബാധ കുറയുന്നു, ഞായറാഴ്ച 3 ക്ളസ്റ്ററുകളിൽ നിന്നുമായി 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കെ.എസ്.ഇ ക്ലസ്റ്ററിൽ നിന്നും 6 പേർക്ക് രോഗം ബാധിച്ചു. വേളൂക്കര സ്വദേശികളായ 2 പേർ, പുത്തൻച്ചിറ സ്വദേശികളായ 2 പേർ, ചെട്ടിക്കുളം സ്വദേശി, ചേർപ്പ് സ്വദേശി, കെ.എൽ.എഫ് ക്ലസ്റ്ററിൽ നിന്നും പറപ്പൂക്കര സ്വദേശിക്കും, ഇരിങ്ങാലക്കുട ക്ലസ്റ്ററിൽ നിന്നും 7 പേർക്ക്, കൊടക്കര സ്വദേശി, അന്നമ്മനട സ്വദേശി, താന്ന്യം സ്വദേശി, മാടക്കത്തറ സ്വദേശി, ചാഴൂർ സ്വദേശികളായ 3 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിലെ പലപ്രദേശങ്ങളിലേക്കും ഇരിങ്ങാലക്കുട ക്ലസ്റ്ററുകളിൽനിന്നും രോഗം പകർന്നത് ആശങ്ക ഉളവാക്കുന്നുണ്ട്

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top