വാതിൽമാടം കോളനി നിവാസികൾ മണ്ണിടിച്ചിൽ മൂലം അതി ഗൗരവകരമായ സുരക്ഷ ഭീക്ഷണി നേരിടുകയാണെന്ന് ബി.ജെ.പി ഇരിങ്ങാലക്കുട മുൻസിപ്പൽ കമ്മറ്റി

മാപ്രാണം : വാതിൽമാടം കോളനി നിവാസികൾ മണ്ണിടിച്ചിൽ മൂലം അതി ഗൗരവകരമായ സുരക്ഷ ഭീക്ഷണി നേരിടുകയാണെന്ന് ബി.ജെ.പി ഇരിങ്ങാലക്കുട മുൻസിപ്പൽ കമ്മറ്റി യോഗം പ്രസ്താവനയിൽ പറഞ്ഞു. ഇരിങ്ങാലക്കുട 38-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ കോളനിയോട് ചേർന്നുള്ള ഉയർന്ന പ്രദേശത്ത് നിന്നു മണ്ണ് ഇടിഞ്ഞ് വീഴുവാൻ തുടങ്ങിയിട്ട് നിരവധി വർഷങ്ങളായി. 6 വർഷം മുമ്പ് മണ്ണ് ഇടിഞ്ഞ് ഒരു കുടുബം മുഴുവൻ തകർന്നതാണ്. പിന്നിട് ഇദ്ദേഹത്തെ വേറെ സ്ഥലത്തേക്ക് മാറ്റി താമസിപ്പിച്ചു – ഈ ഭാഗം കരിങ്കല് വെച്ച് കെട്ടി മണ്ണിടിച്ചിൽ തടയുവാൻ എം.എൽ.എ ഫണ്ടിൽ നിന്ന് ലക്ഷങ്ങൾ അനുവദിച്ചുവെന്നുള്ള പ്രഖ്യാപനങ്ങൾ കഴിഞ്ഞ 4 വർഷവും ഉണ്ടായില്ലെങ്കിലും ഒരു കല്ല് പോലും വെക്കുവാൻ കഴിഞ്ഞിട്ടില്ല. ഈ പണിയുടെകരാർ നടപടികൾ പോലും പൂർത്തിയായിട്ടില്ലെന്നാണ് അറിയുവാൻ കഴിഞ്ഞത്. ഇടത് പക്ഷക്കാരായ എം.എൽ.എയും വാർഡ് കൗൺസിലും ദയനീയ പരാജയമാണ്, ഈ സഹചര്യത്തിൽ നഗരസഭ മുൻകൈയ്യെടുത്ത് കോളനി നിവാസികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. കോളനിയുടെ സുരക്ഷിതത്വത്തിനായി സമര പരിപാടികൾ ആരംഭിക്കുവാൻ തീരുമാനിച്ചു

യോഗം ബി ജെ പി സംസ്ഥാന സമിതി അംഗം ചെറാകുളം സന്തോഷ് ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ പ്രസിഡണ്ട് സന്തോഷ് ബോബൻ അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി ഭാരവാഹികളായ ഷാജു ട്ടൻ,സന്തോഷ് കാര്യാടൻ, സത്യദേവ് മൂർക്കനാട്, രാഗേഷ് പി ആർ എന്നിവർ പ്രസംഗിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top