പുത്തൻതോട് ബണ്ട് ശോച്യാവസ്ഥയിൽ – നാട്ടുകാർ ആശങ്കയിൽ

കരുവന്നൂർ : തുടർച്ചയായുള്ള കഴിഞ്ഞ 2 വർഷങ്ങളിലെ പ്രളയങ്ങൾ മൂലം രണ്ടു മീറ്ററോളം ഇടിഞ്ഞു തകർന്ന പുത്തൻതോട് കെ.എൽ.ഡി.സി ബണ്ടിന്‍റെ നിലവിലെ ശോച്യാവസ്ഥയിൽ നാട്ടുകാർ ആശങ്കയിൽ. ഇനിയൊരു മഴക്കാലം ബണ്ടിന് അതിജീവിക്കാനാവില്ലെന്നും മഴ കനത്താൽ റോഡ് രണ്ടായി പിളർന്നു വീടുകളിൽ വെള്ളം കേറാൻ സാധ്യതയുണ്ടെന്ന് പഠന റിപ്പോർട്ടുകളുണ്ടായിട്ടും റോഡിന്‍റെ അറ്റകുറ്റ പണികൾ നടത്തുന്നതിനെ സംബന്ധിച്ച് അധികാരികൾ പരസ്പരം പഴിചാരി നിൽക്കുകയാണെന്നും വേണ്ട നടപടികൾ കൈകൊള്ളുന്നില്ലെന്നും ബി.ജെ.പി ന്യുനപക്ഷ തൃശൂർ ജില്ലാ സെക്രട്ടറി ഷിയാസ് പാളയംകോട് ആരോപിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top