കോവിഡ് കാലത്തെ അതിജീവിക്കാൻ സർഗ്ഗാത്മക പ്രവർത്തനങ്ങൾ സഹായകരം – മന്ത്രി വി.എസ്. സുനിൽകുമാർ

ഇരിങ്ങാലക്കുട : കോവിഡ് കാലത്തെ ഒറ്റപ്പെടലിനേയും പിരിമുറുക്കങ്ങളേയും അതിജീവിക്കാൻ സർഗ്ഗാത്മക പ്രവർത്തനങ്ങൾ സഹായകരമാണെന്ന് പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് ഓൺലൈനായി നടത്തിയ സർഗ്ഗോത്സവം 2020 ഉദ്ഘാടനം ചെയ്തുകൊണ്ട് കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു

മാനവരാശി നേരിടുന്ന മഹാമാരിയായ കൊറോണയോടൊപ്പം ജീവിച്ചു കൊണ്ട് കൊറോണയെ പ്രതിരോധിക്കുക എന്ന സമീപനമാണ് ലോക രാജ്യങ്ങൾ കൈകൊള്ളുന്നത് . കേരളം അതിന് മാതൃകയാണ്. സർഗ്ഗാത്മക – സാംസ്കാരിക,സാഹിത്യ പ്രവർത്തനങ്ങൾ കൊറോണ കാലത്തും നമ്മുടെ സംസ്ഥാനത്ത് ഓൺലൈനിലൂടെ സജീവമായി നടക്കുന്നു. ഒറ്റപ്പെട്ട മനുഷ്യർക്ക് ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും മാനസിക,ശാരീരിക ശാക്തീകരണം നടത്താനും ഇത് വഴി സാധിക്കുന്നു. കൊറോണയുടെ പരിമിതികളെ മറികടന്ന് മുന്നോട്ട് പോകാൻ വായനയും എഴുത്തും ഉൾപ്പെടെയുള്ള സർഗ്ഗാത്മക പ്രവർത്തനങ്ങൾ സഹായിക്കുന്നുവെന്നും പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റിന്റെ പ്രവർത്തനം മാതൃകാപരമാണെന്നും കൊറോണയെ പ്രതിരോധിക്കാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണെന്നും മന്ത്രി പറഞ്ഞു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top