വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത് പരിക്കേൽപ്പിച്ച കേസിൽ അച്ഛനും മകനും അറസ്റ്റിൽ

വെള്ളാങ്ങല്ലൂർ : വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത് പരിക്കേൽപ്പിച്ച കേസിൽ അച്ഛനും മകനും അറസ്റ്റിൽ. കോണത്തുകുന്ന് വലിയ വീട്ടിൽ സെയ്തു (68), മുഹമദ് ഫാസിൽ (36) എന്നിവരാണ് അറസ്റ്റിലായത്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പഞ്ചായത്ത് ഓഫീസില്‍ കയറി ചെന്ന് അകാരണമായി പഞ്ചായത്ത് ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിക്കുകയും മറ്റ് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത കോണത്ത്കുന്നിലെ വ്യാപാരി വ്യവസായി സമിതിയുടെ നേതാവിനെയും മകനെതിരെയും നടപ്പടി എടുക്കണമെന്ന് വെള്ളാങ്ങല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ അടിയന്തിര നേതൃയോഗം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top