ഇരിങ്ങാലക്കുടയിലെ ക്ളസ്റ്റർ രോഗ വ്യാപനം ശനിയാഴ്ച 23നായി ഉയർന്നു, ഇന്ന് 26 കോവിഡ് പോസിറ്റിവ്

ഇരിങ്ങാലക്കുടയിലെ 3 ക്ളസ്റ്ററുകളിൽ നിന്ന് രോഗ വ്യാപനം ശനിയാഴ്ച 23നായി ഉയർന്നു, ഇന്ന് 26 കോവിഡ് പോസിറ്റിവ് കേസ്സുകൾ റിപ്പോർട്ട് ചെയ്തു. കെ.എസ്.ഇ ക്ലസ്റ്ററിൽ നിന്ന് 12 പേർ, കെ.എൽ.എഫ് ക്ലസ്റ്ററിൽ നിന്ന് 5 പേർ, ഇരിങ്ങാലക്കുട  ക്ലസ്റ്ററിൽ നിന്ന് 6 പേർ. ഇതിനു പുറമെ സമ്പർക്കത്തിലൂടെ രോഗം പകർന്ന ഒരാളും വിദേശത്തുനിന്നും വന്ന 2 പേർക്കും ഇരിങ്ങാലക്കുട മേഖലയിൽ കോവിഡ് സ്ഥിരീകരിച്ചു. ഒരു കോവിഡ് മരണവും ഇന്ന് ഇരിങ്ങാലക്കുടയിൽ റിപ്പോർട്ട് ചെയ്തു. ട്രിപ്പിൾ ലോക്ക് ഡൌൺ പ്രഖ്യാപനത്തിനു ശേഷവും രോഗ നിരക്ക് ഉയർന്നു തന്നെയാണ് നിൽക്കുന്നത്. എന്നാൽ നഗരസഭ പ്രദേശങ്ങളെ അപേക്ഷിച്ച്‌ ചുറ്റുമുള്ള പഞ്ചായത്ത് പ്രദേശങ്ങളിലാണ് ഇപ്പോൾ ക്ളസ്റ്ററുകളിൽ നിന്ന് രോഗവ്യാപനം ഏറുന്നത്.

ഇരിങ്ങാലക്കുടയിൽ കെ.എസ്.ഇ ക്ലസ്റ്ററിൽ നിന്ന് മുരിയാട് സ്വദേശികളായ 8 പേർ, പുത്തൻച്ചിറ സ്വദേശികളായ 2 പേർ , കാട്ടൂർ സ്വദേശി, ഇരിങ്ങാലക്കുട സ്വദേശി. കെ.എൽ.എഫ് ക്ലസ്റ്ററിൽ നിന്ന് ഇരിങ്ങാലക്കുട സ്വദേശികളായ 3 പേർ, പൊറത്തിശ്ശേരി സ്വദേശി, നെൻമണിക്കര സ്വദേശി. ഇരിങ്ങാലക്കുട  ക്ലസ്റ്ററിൽ നിന്ന് വേളൂക്കര സ്വദേശികളായ 2 പേർ, കൊടുങ്ങലൂർ സ്വദേശി, കൈപ്പമംഗലം സ്വദേശി, ചാലക്കുടി സ്വദേശി, നടവരമ്പ് സ്വദേശി. സമ്പർക്കത്തിലൂടെ രോഗം പകർന്ന ഇരിങ്ങാലക്കുട സ്വദേശി, ഖത്തറിൽ നിന്ന് വന്ന വേളൂക്കര സ്വദേശി, മഹാരാഷ്ട്രയിൽ നിന്ന് വന്ന പൊറത്തിശ്ശേരി സ്വദേശി എന്നിവർക്കാണ് രോഗം.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top