തൃശൂർ ജില്ലയിൽ ശനിയാഴ്ച 76 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 54 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് 1129 പേർക്ക് രോഗം, 752 പേര്‍ രോഗമുക്തി നേടി. 880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

തൃശൂർ ജില്ലയിൽ ശനിയാഴ്ച 76 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 54 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് 1129 പേർക്ക് രോഗം, 752 പേര്‍ രോഗമുക്തി നേടി. 880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

തൃശൂർ ജില്ലയിൽ ശനിയാഴ്ച 76 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 54 പേർ രോഗമുക്തി നേടി. 35 പേർക്ക് സമ്പർക്കത്തിലൂടെ. സംസ്ഥാനത്ത് 1129 പേർക്ക് രോഗം സ്ഥിരീകരിച്ചു. 752 പേര്‍ രോഗമുക്തി നേടി. 880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്, ഇതിൽ 58 പേരുടെ ഉറവിടം വ്യക്തമല്ല. ഇതുവരെ സംസ്ഥാനത്ത് 81 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു, ഇന്ന് 8 മരണം. 13027 പേർ ആകെ രോഗമുക്തി നേടി. ഇരിങ്ങാലക്കുടയിൽ വെള്ളിയാഴ്ച മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് മരണം എട്ടായി.

ഇതോടെ രോഗം സ്ഥീരികരിച്ച 490 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. തൃശൂർ സ്വദേശികളായ 10 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ഇതുവരെ 1533 പേർ കോവിഡ് പോസിറ്റീവായി. ശനിയാഴ്ച 54 പേർ കോവിഡ് നെഗറ്റീവായി. ഇതുവരെ ആകെ 1026 പേർ കോവിഡ് നെഗറ്റീവായി. ഉറവിടം അറിയാത്ത രണ്ട് പേരടക്കം സമ്പർക്കത്തിലൂടെ 53 പേർക്ക് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 23 പേർ വിദേശ രാജ്യങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നുമായി വന്നവരാണ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top