വാതിൽ മാടം നാലുസെന്‍റ് കോളനിയിൽ മണ്ണിടിച്ചൽ, പരിസരവാസികൾ ഭീതിയിൽ

ഇരിങ്ങാലക്കുട : വാതിൽമാടം നാലുസെന്‍റ് കോളനിയിൽ മഴക്കാലമായതോടെ രൂക്ഷമായ മണ്ണിടിച്ചിലിൽ മരണഭീതിയോടെ കഴിഞ്ഞു കൂടുന്ന ഏഴോളം കുടുംബങ്ങളെ എത്രയും പെട്ടന്ന് പുനരധിവസിപ്പിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കണമെന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പൊറത്തിശ്ശേരി മണ്ഡലം പ്രസിഡന്‍റ് ബൈജു കുറ്റിക്കാടൻ ആവശ്യപ്പെട്ടു.

എം,എൽ,എ ഫണ്ടിൽ നിന്നും 63 ലക്ഷം പാസായിട്ടുണ്ടെന്നും കരിങ്കൽ ഭിത്തി കെട്ടി മണ്ണിടിച്ചൽ തടയുമെന്നും പറഞ്ഞു വാർഡ് കൗൺസിലർ ഈ പരിസരവാസികളെ കബളിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കൗൺസിൽ കാലത്ത് മണ്ണിടിഞ്ഞു വീണു വീട് നഷ്ടപെട്ട മണി കൂടാരത്തിൽ എന്നയാൾക്ക് നഗരസഭ 40-വാർഡിൽ സ്ഥലവും വീടും നൽകി പുനരധിവസിപ്പിച്ചിരുന്നു. ഇപ്പോൾ മണ്ണിടിച്ചാൽ ഭീഷണി ഏറ്റവും കൂടുതൽ നേരിടുന്ന ഏഴോളം വീട്ടുകാരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടിയുള്ള ഒരു നടപടികൾക്കും മുതിരാതെ പ്രാവർത്തികമാക്കാൻ സാധിക്കാത്ത കരിങ്കൽ ഭിത്തി കെട്ടി മണ്ണിടിച്ചൽ തടയും എന്ന മോഹന വാഗ്ദാനം നൽകി നിലവിലെ കൗൺസിലർ ദാരിദ്രരേഖക്ക് താഴെ മാത്രം വരുന്ന പാവപെട്ട കോളനി വാസികളെ കബളിപ്പിക്കുകയാണെന്നും പൊറത്തിശേരി കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top