മുരിയാട് ഇ.എം.എസ് ഹാളിൽ നടക്കുന്ന കോവിഡ് ടെസ്റ്റ്‌ കേന്ദ്രം ആനന്ദപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുക- ബി.ജെ.പി

ആനന്ദപുരം : മുരിയാട് പഞ്ചായത്തിലെ ഇ എം എസ് ഹാളിൽ നടക്കുന്ന കോവിഡ് ടെസ്റ്റ്‌ കേന്ദ്രം ആനന്ദപുരം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ബിജെപി മുരിയാട് പഞ്ചായത്ത് പ്രസിഡന്‍റ് ജയൻ മണ്ണാളത്ത് പത്രകുറിപ്പിലൂടെ അറിയിച്ചു. ആനന്ദപുരം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ നിരവധി സൗകര്യങ്ങൾ ഉണ്ടായിട്ടും കോവിഡ് ടെസ്റ്റിന് വേണ്ടി ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ തെരഞ്ഞെടുത്ത EMS ഹാൾ സ്ഥിതി ചെയ്യുന്നത് നിരവധി കുടുംബങ്ങൾ താമസിക്കുന്ന മെയിൻ റോഡിന്‍റെ അരികിൽ ആണ്. മുരിയാട് പഞ്ചായത്തിൽ നിന്ന് മാത്രം അല്ല മറ്റു കേന്ദ്രങ്ങളിൽ നിന്നും ആളുകൾ വരുന്നത് കാരണം രോഗം പടരുവാൻ സാധ്യതയും ഉണ്ട് അതിനാൽ സമീപ പ്രദേശങ്ങളിൽ ആളുകൾ വളരെ കുറവായ ആനന്ദപുരം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലേക്ക്, കോവിഡ് ടെസ്റ്റ് പൂർണ്ണമായും മാറ്റണമെന്നും ടെസ്റ്റ്‌ മാറ്റാതെ രോഗം വ്യാപകം ആവുക ആണെങ്കിൽ പരിപൂർണ ഉത്തരവാദിത്തം ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്തി ന്‍റെയും മുരിയാട് പഞ്ചായത്തിന്‍റെയും ഭരണ സമിതികൾക്ക് ആയിരിക്കുമെന്നും ബി ജെ പി അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top