3 ക്ളസ്റ്ററുകളിലെ 21 പേരടക്കം ഇരിങ്ങാലക്കുട മേഖലയിൽ 30 പേർക്ക് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു

ഇരിങ്ങാലക്കുട : മൂന്ന് ക്ളസ്റ്ററുകളിലെ 21 പേരടക്കം ഇരിങ്ങാലക്കുട മേഖലയിൽ നിന്നും 30 പേർക്ക് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു. കെ.എസ്.ഇ ക്ലസ്റ്റര്‍ നിന്ന് മുരിയാട് സ്വദേശികളായ 6 പേർ, ഇരിങ്ങാലക്കുട സ്വദേശികളായ 2 പേർ, വേളൂക്കര സ്വദേശികളായ 2 പേർ, വെള്ളാങ്ങല്ലുർ സ്വദേശി. കെ.എല്‍.എഫ് ക്ലസ്റ്ററിൽ നിന്നും മുരിയാട് സ്വദേശികളായ 6 പേർ, കൊടക്കര സ്വദേശി. ഇരിങ്ങാലക്കുട ക്ലസ്റ്ററിൽ നിന്നും ഇരിങ്ങാലക്കുട സ്വദേശികളായ 2 പേർ, താന്ന്യം സ്വദേശി. ഉറവിടമറിയാത്ത സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന വേളൂക്കര സ്വദേശി, സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന ഇരിങ്ങാലക്കുട സ്വദേശി, സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കാറളം സ്വദേശി, സൗദിയില്‍ നിന്ന് വന്ന മുരിയാട് സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനു പുറമെ റിലയൻസ് സൂപ്പർ മാർക്കറ്റിലെ 5 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Leave a comment

Top