വൈദ്യുതി കാല്‍ നീക്കി സ്ഥാപിക്കാതെയുള്ള ഠാണ- ബസ് സ്റ്റാന്റ് റോഡ് വീതികൂട്ടൽ ഗതാഗത തടസത്തിനു വീണ്ടും കാരണമാകും

ഇരിങ്ങാലക്കുട : ഏറെ തിരക്കുള്ള ഠാണ- ബസ് സ്റ്റാന്റ് റോഡില്‍ ഗതാഗതം സുഗമമാക്കുന്നതിനായി 17 മീറ്ററില്‍ റോഡ് വീതികൂട്ടി ചെയ്യുന്ന പ്രവര്‍ത്തി റോഡരികിലുള്ള വൈദ്യുതി കാലുകൾ നീക്കി സ്ഥാപിക്കാതെ കോണ്‍ക്രീറ്റിങ്ങ് പുരോഗമിക്കുമ്പോൾ ഗതാഗത തടസം മാറുമെന്ന പ്രഖ്യാപനം കടലാസിലൊതുങ്ങും. ഠാണ- ബസ് സ്റ്റാന്റ് റോഡില്‍ എഴുന്നൂറ് മീറ്ററില്‍ നീളത്തിലാണ് റോഡ് വീതി കൂട്ടുന്നത്. ഇതിനായി പൊതുമരാമത്ത് വകുപ്പ് ഒരു കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. നിലവിലുള്ള കോണ്‍ക്രീറ്റ് റോഡിന്റെ ഇരുവശത്തും കാന വരെയുള്ള ടാറിങ്ങ് നടത്തിയ ഭാഗമാണ് ഒന്നരടി താഴ്ചയില്‍ മണ്ണ് നീക്കം ചെയ്ത് കോണ്‍ക്രീറ്റിങ്ങ് ചെയ്യുന്നത്. ഗതാഗതം സുഗമമാക്കുന്നതിനായി കോണ്‍ക്രീറ്റിങ്ങിന് മുമ്പായി ഈ ഭാഗത്തെ രണ്ട് വൈദ്യുതി കാല്‍ നീക്കി സ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി അധികൃതര്‍ക്ക് പി.ഡബ്ല്യൂ.ഡി വിഭാഗം കത്ത് നൽകിയിരുന്നെങ്കിലും ഇതുവരെ രണ്ടോമൂന്നോ പോസ്റ്റുകൾ മാത്രമാണ് പേരിനു നീക്കി സ്ഥാപിച്ചിട്ടുള്ളു. ബാക്കി വരുന്ന മുപ്പതോളം പോസ്റ്റുകൾ ഇപ്പോൾവീതികൂട്ടി കോൺക്രീറ്റുചെയ്ത റോഡിനു ഉള്ളിൽ സ്ഥിതിചെയ്യുന്നതുമൂലം ഗതാഗത തടസ്സം പഴയ സ്ഥിതിയിൽ തുടരും. ഇതുമൂലം ലക്ഷങ്ങൾ ചിലവാക്കുന്നതുകൊണ്ടു ഉപകാരമില്ലാത്ത അവസ്ഥയിലാകും.

Leave a comment

  • 229
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top