ഇരിങ്ങാലക്കുട റിലയൻസ് ഫ്രഷ് സൂപ്പർ മാർക്കറ്റിലെ 5 പേർക്ക് കൂടെ കോവിഡ് സ്ഥിരീകരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൌൺ ഹാൾ റേഡിൽ പ്രവർത്തിക്കുന്ന റിലയൻസ് ഫ്രഷ് സൂപ്പർ മാർക്കറ്റിലെ 4 പേർക്ക് കൂടെ കോവിഡ് സ്ഥിരീകരിച്ചു. രണ്ടു ദിവസം മുൻപ് ഇവിടെത്തെ ഒരു ജീവനക്കാരിക്ക് കോവിഡ് പോസിറ്റിവ് ആയതിനെ തുടർന്ന് സൂപ്പർ മാർക്കറ്റിലെ 7 പേരെ ജനറൽ ആശുപത്രിയിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തിയതിൽ 4 ജീവനക്കാർക്കും ഒരു ഹോം ഡെലിവറി നടത്തുന്ന ആൾക്കുമാണ് വ്യാഴാഴ്ച പോസറ്റീവെന്ന് സ്ഥിരീകരിച്ചത്. കല്ലൂർ , ഇരിങ്ങാലക്കുട, ഊരകം, പുല്ലൂർ, കൊടകര എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ഇതോടെ ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് 6 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതിനു പുറമെ സൂപ്പർ മാർക്കറ്റിലെ മറ്റു 22 ജീവനക്കാരെ ബുധനാഴ്ച ടൌൺ ഹാളിൽ ആന്റിജൻ ടെസ്റ്റ് നടത്തിയവർക്ക് നെഗറ്റീവ് ഫലമാണ് വന്നതെങ്കിലും 14 ദിവസം ക്വാറന്റൈയിനിൽ തുടരാൻ നിർദേശിച്ചിട്ടുണ്ട്. ഇതിനു പുറമെ ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ഇന്ന് 6 കോവിഡ് പോസിറ്റീവ് കേസ്സുകൾ കൂടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 4 പേര് കെ.എസ്.ഇ യുമായി ബന്ധപ്പെട്ടും ഒരാൾ റിലയൻസ്, ഒരാൾ ആശുപതിയുമായി ബന്ധപ്പെട്ടും ആണ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top