കാറളം വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂളിന്‍റെ സുവർണ രജത ജൂബിലി സമാപന സമ്മേളനം

കാറളം : വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂളിന്‍റെ ഒരു വർഷം നീണ്ടുനിന്ന സുവർണ രജത ജൂബിലി ആഘോഷങ്ങൾ സമാപിക്കുന്നു. കേരളത്തിന്‍റെ  വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്ര നാഥ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട എം.എൽ.എ. പ്രൊഫ. കെ.യു. അരുണന്‍റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനത്തിൽ
ചാലക്കുടി എം.പി. ഇന്നസെന്‍റ് മുഖ്യാതിഥിയായി പങ്കെടുക്കുന്നു. പ്രശസ്ത കവിയും ഗാന രചയിതാവുമായ വയലാർ ശരത് ചന്ദ്ര വർമ്മ മുഖ്യ പ്രഭാഷണം നടത്തുന്നു.

സുവർണ്ണ ജൂബിലി വർഷത്തിൽ തന്നെ സംസ്ഥാന അദ്ധ്യാപക അവാർഡിന് അർഹനായ വി.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ എം. മധുസൂദനനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മേരി തോമസ് ഉപഹാരം നൽകി അനുമോദിക്കുന്നു. ഹൈടെക് സ്കൂളായി മാറുന്നതിന്‍റെ ഭാഗമായി നവീകരിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനം യോഗത്തിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി.എ. മനോജ്‌കുമാർ നിർവ്വഹിക്കുന്നു. പ്രശസ്ത കഥാകൃത്ത് അശോകൻ ചരുവിൽ, സ്കൂൾ മാനേജർ കാട്ടിക്കുളം ഭരതൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ് .ബാബു, ജില്ലാ പഞ്ചായത്ത്അംഗം എൻ.കെ. ഉദയപ്രകാശ് തുടങ്ങി നിരവധി പ്രമുഖ വ്യക്തികൾ സമാപന സമ്മേളനത്തിൽ പങ്കെടുക്കുന്നു. സമ്മേളന ശേഷം പൂർവ വിദ്യാർഥികൾ, വിദ്യാർഥികൾ, സ്റ്റാഫ് അംഗങ്ങൾ എന്നിവരുടെ കലാപരിപാടികളും തൃശൂർ നവമിത്ര അവതരിപ്പിക്കുന്ന ‘ഒരാൾ’ നാടകവും ഉണ്ടായിരിക്കുന്നതാണ്.

Leave a comment

Leave a Reply

Top