പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് സർഗ്ഗോത്സവം സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട : പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് ആഗസ്റ്റ് 1, 2 തിയ്യതികളിൽ സർഗ്ഗോത്സവം സംഘടിപ്പിക്കുന്നു. ഓൺലൈനായി കലാ സാഹിത്യ ഇനങ്ങളിൽ പ്രായഭേദമെന്യേ ആർക്കും പങ്കെടുക്കാവുന്നതാണ്. മികച്ചവ പു.ക.സ യുടെ ഫെയ്സ് ബുക്ക് ഗ്രൂപ്പുകളിൽ പ്രദർശിപ്പിക്കുകയും മേഖല തലത്തിൽ അവതരണത്തിനായി തിരഞ്ഞെടുക്കുകയും ചെയ്യുന്നതാണെന്ന് യൂണിറ്റ് പ്രസിഡന്റ് കെ.ജി. സുബ്രമണ്യൻ സെക്രട്ടറി കെ.എച്ച് ഷെറിൻ അഹമ്മദ് എന്നിവർ അറിയിച്ചു. ജഡ്ജിംഗ് കമ്മിറ്റിയുടെ തീരുമാനങ്ങൾ അന്തിമമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 7510 400 900 നമ്പറിൽ ബന്ധപ്പെടുക.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top