സംസ്ഥാനത്ത് തിങ്കളാഴ്ച 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 745 പേര്‍ രോഗമുക്തി നേടി. 483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് തിങ്കളാഴ്ച 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 745 പേര്‍ രോഗമുക്തി നേടി. 483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്, ഇതിൽ 35 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് മാത്രം 1237 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 9611 പേർ നിലവിൽ കോവിഡ് ചികിത്സയിലുണ്ട്. തൃശൂർ ജില്ലയിൽ 40 പേർക്ക് രോഗം, 45 പേർ രോഗമുക്തി നേടി. 26 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1174 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 762 ആണ്.

Leave a comment

Top