അധ്യാപകർക്കായി ഓൺലൈൻ ഐസിടി പരിശീലനവുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്

ഇരിങ്ങാലക്കുട : കോവിഡ് 19 പ്രതിസന്ധിയിൽപെട്ട വിദ്യാഭ്യാസ മേഖലയിൽ ഓൺലൈൻ ക്ലാസ്സുകളുടെ സാങ്കേതികവിദ്യ സ്കൂൾ, കോളേജ് അദ്ധ്യാപകർക്കു പരിചയപ്പെടുത്തി വിർച്യുൽ ക്ലാസ്സ്‌റൂം’ എന്ന വിഷയത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ലെ ഡിപ്പാർട്മെന്റ് ഓഫ് ബേസിക് സയൻസ് ആൻഡ് ഹ്യൂമാനിറ്റീസ് വിഭാഗം ത്രിദ്വിന സൗജന്യ വെബിനാർ സംഘടിപ്പിച്ചു. ഐസിടി ടീച്ചിങ് – ലേർണിംഗ്, മൂഡിൽ, ഗൂഗിൾ ക്ലാസ്സ്‌റൂം, ഒ.ബി.സ് സ്റ്റുഡിയോ എന്നി വിഷയങ്ങളിൽ പ്രഗത്ഭരായ അദ്ധ്യാപകർ ക്ലാസുകൾ നയിച്ചു.

ഡോ.കെ.ജെ. വർഗ്ഗിസ്, ഡോ.റോബിൻസൺ. പി.പൊൻമനിശ്ശേരി, പ്രൊഫ. റമീല രവീന്ദ്രൻ, ഡോ. രമ്യ.കെ.ശശി എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. 2020 ജൂലൈ 23 , 24 , 25 തിയ്യതികളിൽ നടന്ന വെബിനാർ വിദേശ രാജ്യങ്ങളിൽനിന്ഉളപ്പടെ 500 ഓളം വ്യക്തികൾ പങ്കെടുത്തു. കോവിഡ് 19 പ്രതിസന്ധിയിൽ ഓൺലൈൻ പഠനരീതികളെ മനസിലാക്കുവാൻ വെബ്ബിനാർ വളരെയധികം സഹായകരമായിഎന്നു പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top