സംസ്ഥാനത്ത് വ്യാഴാഴ്ച 1078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ – തൃശ്ശൂര്‍ ജില്ലയില്‍ 83 പേർക്ക് രോഗം, 21 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് വ്യാഴാഴ്ച 1078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ – തൃശ്ശൂര്‍ ജില്ലയില്‍ 83 പേർക്ക് രോഗം, 70 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 21 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് വ്യാഴാഴ്ച 1078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 65 പേരുടെ ഉറവിടം വ്യക്തമല്ല. തൃശ്ശൂര്‍ ജില്ലയില്‍ 83 പേർക്ക് രോഗം, ജില്ലയിൽ 21 പേർ രോഗമുക്തി നേടി. മറ്റുജില്ലകളിൽനിന്നും മത്സ്യവില്പനക്കായി തൃശൂർ ജില്ലയിൽ എത്തുന്നത് നിരോധിച്ചു. ജില്ലയിൽ വ്യാഴാഴ്ച മൊത്തം 83 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 21 പേർ രോഗമുക്തരായി. 70 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1024 ആയി. ഇന്ത്യയിലെ ആദ്യ കോവിഡ് പോസിറ്റീവ് സ്ഥിരീകരണം ജനുവരി 30 ന് തൃശൂരിലായിരുന്നു. ഇതിനുശേഷം ആറാം മാസത്തിലാണ് രോഗികളുടെ എണ്ണം ആയിരം കടക്കുന്നത്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 605 ആണ്.

രോഗം സ്ഥിരീകരിച്ച 399 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. തൃശൂർ സ്വദേശികളായ 14 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്. ആകെ നിരീക്ഷണത്തിൽ കഴിയുന്ന 13378 പേരിൽ 12981 പേർ വീടുകളിലും 397 പേർ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 85 പേരെയാണ് വ്യാഴാഴ്ച (ജൂലൈ 23) ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. 708 പേരെ വ്യാഴാഴ്ച (ജൂലൈ 23) നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 1040 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. വ്യാഴാഴ്ച (ജൂലൈ 23) 730 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 23992 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 21242 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 2750 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി നിരീക്ഷണത്തിൽ ഉളളവരുടെ സാമ്പിളുകൾ പരിശോധിക്കുന്നത് കൂടാതെ 9931 ആളുകളുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top