നഗരസഭാ പ്രദേശത്ത് ബുധനാഴ്ച 8 കോവിഡ് പോസിറ്റീവ്

കെ.എസ്.ഇ കമ്പനിയിലെ 2 പേർ ഉൾപ്പടെ ഇരിങ്ങാലക്കുട നഗരസഭാ പരിധിയിൽ ബുധനാഴ്ച 8 കോവിഡ് പോസിറ്റീവ് കേസ്സുകൾ റിപ്പോർട്ട് ചെയ്തു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ പരിധിയിൽ ബുധനാഴ്ച 8 കോവിഡ് പോസിറ്റീവ് കേസ്സുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം കെ.എസ്.ഇ കമ്പനിയിൽ വെച്ച് നടന്ന സ്രവ പരിശോധനയിൽ 223 പേരെ ആന്റിജൻ പരിശോധനക്കും 9 പേരെ ആർ.ടി.പി.സി.ആർ പരിശോധനക്കും ഹാജരാക്കിയിരുന്നു. അതിൽ 223 പേരിൽ 2 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 9 പേരുടെ റിസൽട്ട് രണ്ട് ദിവസം കഴിഞ്ഞേ ലഭ്യമാകൂ.
ബുധനാഴ്ച പോസിറ്റീവായവർ

38 വയസ്സുള്ള പുരുഷൻ (വാർഡ് 27 ചേലൂർകാവ് ), 36 വയസ്സുള്ള പുരുഷൻ (വാർഡ് ചേലൂർകാവ്), 30 വയസ്സുള്ള പുരുഷൻ (വാർഡ് 27 ചേലൂർകാവ്), 37 വയസ്സുള്ള പുരുഷൻ (വാർഡ് 15 ഗാന്ധിഗ്രാം ഈസ്റ്റ് ), 24 വയസ്സുള്ള (സ്ത്രീ വാർഡ് 16 ഗവ.ആശുപത്രി ), 66 വയസ്സുള്ള പുരുഷൻ (വാർഡ് 37 മാപ്രാണം ബ്ലോക്ക് ഓഫീസ് ), 52 വയസ്സുള്ള പുരുഷൻ (വാർഡ് 37 മാപ്രാണം ബ്ലോക്ക് ഓഫീസ് ), 61 വയസ്സുള്ള പുരുഷൻ (വാർഡ് 33 പൊറുത്തുശ്ശേരി പോസ്റ്റ് ഓഫീസ്)

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top