സ്കൂള്‍ പഠനം ഓണ്‍ലെെന്‍ സംവിധാനത്തില്‍ ആക്കിയ സാഹചര്യത്തിൽ കെ.എസ്.ഇ.ബി മെയിന്റനന്‍സ് ജോലികൾ ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റണമെന്ന് ആവശ്യം

ഇരിങ്ങാലക്കുട : കോവിഡിന്‍റെ പശ്ചാത്തലത്തില്‍ സ്കൂള്‍ പഠനം സര്‍ക്കാര്‍ ഓണ്‍ലെെന്‍ സംവിധാനത്തില്‍ ആക്കിയിരിക്കുന്ന സാഹചര്യത്തിൽ അടിയന്തിര സാഹചര്യം ഒഴികെയുള്ള മെയിന്റനന്‍സ് ജോലികള്‍ ഓണ്‍ലെെന്‍ ക്ളാസ്സില്ലാത്ത ശനി, ഞായര്‍ ദിവസങ്ങളില്‍ നടത്തുകയോ വെെദ്യുതി കട്ടിന്‍റെ സമയം പരിമിതപ്പെടുത്തുകയോ ചെയ്താല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അത് വലിയ ആശ്വാസമായിരിക്കുമെന്നു വെള്ളാങ്ങല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് അയൂബ് കരൂപ്പടന്ന കെ.എസ്.ഇ.ബി അധികാരികളോട് ആവശ്യപ്പെട്ടു.

സ്മാർട്ട് ഫോൺ, ടി വി ഇവ വഴിയാണ് എല്ലാ വിദ്യാര്‍ത്ഥികളും ഓണ്‍ലെെന്‍ പഠനം നടത്തുന്നത് . കെ.എസ്.ഇ.ബി കുറച്ച് ദിവസങ്ങളായി മെയിന്റനന്‍സ് ജോലികള്‍ക്കായി പകല്‍ മുഴുവന്‍ വെെദ്യുതി കട്ട് ചെയുന്നത് സ്മാര്‍ട്ട് ഫോണ്‍ സൗകര്യം ഇല്ലാത്ത, ടെലിവിഷനെ മാത്രം ആശ്രയിക്കുന്ന സാധാരണ കുടുംബത്തിലെ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലെെന്‍ പഠനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും ഇത് സാധാരണ ജനങ്ങള്‍ക്കിടയിലുള്ള പരാതിയാണ് താൻ ഇതിലൂടെ അറിയിക്കുന്നതെന്നും പ്രസ്തുത വിഷയത്തില്‍ മേല്‍ നടപടികള്‍ ഉണ്ടാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top