പ്ലാറ്റിനം ജൂബിലി നിറവിൽ വെള്ളാങ്ങല്ലൂർ വനിത ഗ്രാമീണ വായനശാലയ്ക്ക് പുതിയ കെട്ടിടം

വെള്ളാങ്ങല്ലൂർ : പ്ലാറ്റിനം ജൂബിലി നിറവിൽ നിൽക്കുന്ന വെള്ളാങ്ങല്ലൂർ വനിത ഗ്രാമീണ വായനശാലയ്ക്ക് ഇനി പുതിയ കെട്ടിടം. അഡ്വ വി ആർ സുനിൽകുമാർ എംഎൽഎ പുതിയ കെട്ടിടം നാടിനു സമർപ്പിച്ചു. 1944 ആഗസ്റ്റിൽ നിലവിൽ വന്ന ഈ വായനശാലയുടെ പുതിയ കെട്ടിടത്തിൽ ലൈബ്രറി സൗകര്യങ്ങളാണ് ആദ്യഘട്ടമൊരുക്കിയത്. കൂടുതൽ ഫണ്ട് ലഭിക്കുന്നതിനനുസരിച്ച് മുകളിലെ നിലയിലേക്ക് പണിയാൻ ആവശ്യമായ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്.

Leave a comment

Top