യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ സ്മാർട്ട്‌ ഫോണും ടിവിയും വിതരണം ചെയ്തു

കാട്ടുങ്ങച്ചിറ : ഇന്ത്യൻ യൂത്ത് കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബിരിയാണി മേളയിൽ നിന്നും ലഭിച്ച വരുമാനം കൊണ്ട് നിർധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് സഹായകമാകുന്ന ടിവി, സ്മാർട്ട്ഫോൺ എന്നിവയുടെ ആദ്യഘട്ട വിതരണം മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി എം പി ജാക്സൺ നിർവഹിച്ചു. ചടങ്ങിൽ മുൻസിപ്പൽ കൗൺസിലർ എം ആർ ഷാജു, കോൺഗ്രസ് വാർഡ് പ്രസിഡന്റ്‌ ശരത് ദാസ്, കെ എസ് ‌യു നിയോജകമണ്ഡലം പ്രസിഡന്റ് റൈഹാൻ ഷഹീർ, യൂത്ത് കോൺഗ്രസ് നേതാവ് ബിബിൻ ബൈജു, മുൻ കൗൺസിലർ വാഹിദാ ഇസ്മൈൽ, മുൻ പഞ്ചായത്ത് മെമ്പർ പി എ ഷഹീർ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അഡ്വ. പി എൻ സുരേഷ്, ബൂത്ത് പ്രസിഡണ്ടന്റുമാരായ സുരേഷ് പാവറട്ടി, ജെയിംസ് വി.പി, ഷാർവിൻ എൻ.ഓ, എന്നിവർ വിവിധ സ്ഥലത്തെ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top