എ.ടി. വർഗ്ഗിസ് തൊഴിലാളി ക്ഷേമംജീവിത ലക്ഷ്യമാക്കി പോരാടിയ നേതാവ് – കെ.ജി. ശിവാനന്ദൻ

ഇരിങ്ങാലക്കുട : ട്രേഡ് യൂണിയൻ രംഗത്ത് ഒറ്റപ്പെടുത്തലുകളും, മാറ്റിനിർത്തലുകളും നേരിടുന്ന തൊഴിലാളികൾക്ക് എതിരാളികളിൽ നിന്നും സംരക്ഷണം ഉറപ്പ് വരുത്തി തൊഴിലാളികളുടെ കുടുംബാംഗമായി പ്രവർത്തിച്ച കമ്മ്യൂണിസ്റ് നേതാവായിരുന്നു എ.ടി. വർഗ്ഗിസ് എന്ന് എ. ഐ. ടി. യു. സി ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ അഭിപ്രായപ്പെട്ടു. തൊഴിലാളിയുടെ മുന്നോട്ടു പോക്കിന് തടസമായി നിൽക്കുന്ന മുതലാളി വർഗ്ഗമെന്നോ മറ്റു സംഘടനകളെന്നോ നോക്കാതെ ഇടപെടാൻ എ.ടി. ക്ക് വേറിട്ട നിശ്ചയദാർഢ്യം ഉണ്ടായിരുന്നുവെന്നും ശിവാനന്ദൻ കൂട്ടിച്ചേർത്തു. സി.പി.ഐ. നേതാവും വിവിധ ട്രേഡ് യൂണിയനുകളുടെ ജില്ലാ, സംസ്ഥാന നേതാവുമായിരുന്ന എ.ടി. വർഗ്ഗീസിന്‍റെ ഒന്നാം ചരമ വാർഷിക ദിനാചരണത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം സെക്രട്ടറിയറ്റ് അംഗം കെ.വി. രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന നേതാവ് പ്രൊഫ. മീനാക്ഷി തമ്പാൻ, ജില്ലാ ട്രഷറർ കെ.ശ്രീകുമാർ, മണ്ഡലം സെക്രട്ടറി പി. മണി, ജില്ലാ സെക്രട്ടറി അംഗം ടി.കെ. സുധീഷ്, എ.ഐ.ടി.യു.സി. മണ്ഡലം സെക്രട്ടറി കെ. നന്ദനൻ, ടൗൺ ലോക്കൽ കമ്മിറ്റി അംഗം കെ.എസ് പ്രസാദ് എന്നിവർ പ്രസംഗിച്ചു.

Leave a comment

  • 17
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top