പെൻസിൽ മൈക്രോ ആർട്ടിൽ വിജയം തീർത്ത ആൽവിനെ ആൽഫാ പാലിയേറ്റീവ് കെയർ അനുമോദിച്ചു

വെള്ളാങ്ങല്ലൂർ : എട്ടു മണിക്കൂർകൊണ്ട് 48 ഏഷ്യൻ രാജ്യങ്ങളുടെ പേരുകൾ നേർത്ത പെൻസിൽ മുനയിൽ കൊത്തിയടുത്ത് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് അംഗീകാരം നേടിയ ആൽഫിൻ വിന്സന്റിന് ആൽഫാ പാലിയേറ്റിവ് കെയർ വെള്ളാങ്ങല്ലൂർ ലിങ്ക് സെന്ററിൽ നൽകിയ സ്വീകരണത്തിൽ അഡ്വ. വി ആർ സുനിൽ കുമാർ എം എൽ എ ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ ലിങ്ക് സെന്റർ പ്രസിഡന്റ് സക്കീർ ഹുസ്സൈൻ അദ്ധ്യക്ഷത വഹിച്ചു.

ആൽഫാ കമ്മ്യൂണിറ്റി ഡയറക്ടർ സുരേഷ് ശ്രീധരൻ, തോംസൺ ഇരിങ്ങാലക്കുട, ഷഫീർ കരുമത്ര, എം എ അലി, എം എ അൻവർ, പി കെ എം അഷ്‌റഫ്, ഷഹീർ, കെ മൊയ്തീൻ, പി എം അബ്‌ദുൾ ഷുക്കൂർ, മെഹർബാൻ ഷിഹാബ്, രജിത ആന്റണി. എ എ യൂനസ്, ജയപ്രകാശ്, സാഗർ ചാർളി, ഇ കെ യേവിസ് എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top