വേളൂക്കര പഞ്ചായത്തിലെ അവിട്ടത്തൂർ (വാർഡ് 5), അവിട്ടത്തൂർ നോർത്ത് (വാർഡ് 7) എന്നിവ കണ്ടെയ്ൻമെൻ്റ് സോണിൽ

ഇരിങ്ങാലക്കുട : വേളൂക്കര പഞ്ചായത്തിലെ അവിട്ടത്തൂർ (വാർഡ് 5), അവിട്ടത്തൂർ നോർത്ത് (വാർഡ് 7) എന്നിവ കോവിഡ് വ്യാപനം തടയാനായി കണ്ടെയ്മെൻ്റ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. പനി ബാധിച്ച് മെഡിക്കൽ കോളേജിൽ കഴിഞ്ഞ ദിവസം മരിച്ച അവിട്ടത്തൂർ സ്വദേശിക്ക് തുടർപരിശോധനയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്‍റെ സമ്പർക്കപ്പട്ടികയുടെ അടിസ്ഥാനത്തിലാണ് കണ്ടെയ്മെൻ്റ് സോണുകൾ. കെ.എസ്.ഇ കമ്പനിയിലെ ജീവനക്കാരൻ്റെ സമ്പർക്കപ്പട്ടിക തയ്യാറാക്കിയതിൻ്റെ അടിസ്ഥാനത്തിൽ നിലവിൽ ഇരിങ്ങാലക്കുട നഗരസഭയിലെ വാർഡ് 27 ചേലൂർകാവ്, മുരിയാട് പഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡ് 9 പുല്ലൂർ അണ്ടിക്കമ്പനി, വാർഡ് 13 തുറവൻകാട്, വാർഡ് 14 പുല്ലൂർ മിഷൻ ആശുപത്രി, അനുരുളി (വാർഡ് 8 ), ഊരകം വെസ്റ്റ് (വാർഡ് 11), മുല്ലക്കാട് (വാർഡ് 12) എന്നിവ കണ്ടെയ്ൻമെൻ്റ് സോണിൽ ഉൾപ്പെട്ടിട്ടുണ്ട്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top