ടിവി ചലഞ്ചിൻ്റെ ഭാഗമായി വൈദ്യുതിയും ടിവിയും ഡിഷ്കണക്ഷനും എത്തിച്ച് ഡി വൈ എഫ് ഐ

പടിയൂർ : സി.പി.ഐ എം പടിയൂർ ലോക്കൽ കമ്മിറ്റി അംഗവും പഞ്ചായത്ത് പ്രസിഡണ്ടുമായ സി.എസ് സുധൻ്റേയും പടിയൂർ മേഘലാ ഡി വൈ എഫ് ഐ പ്രവർത്തകരുടെയും ഇടപെടലിൻ്റെ ഭാഗമായി വൈദ്യുതി പോലും ഇല്ലാതിരുന്ന എടതിരിഞ്ഞി എച്ച്.ഡി.പി.എസ്.എച്ച്.എസ്.എസ് ലെ 10-ാം ക്ലാസ് വിദ്യാർത്ഥിനിക്ക് ഇനി ഓൺലൈൻ പഠനം ആരംഭിക്കാം.

പടിയൂർ പഞ്ചായത്ത് 5-ാം വാർഡ് നിവാസിയായ ചെന്നറ വിജിയുടെ മകളാണ് ശ്രേയ. ഇവർക്ക് റേഷൻ കാർഡുപോലും ഉണ്ടായിരുന്നില്ല പഞ്ചായത്ത് പ്രസിഡണ്ട് സി.എസ്.സുധൻ ഇടപെട്ട് വീട് വൈദ്യുതികരിക്കുന്നതിനും വയറിംഗ് ഉൾപ്പെടെ നടത്തുന്നതിനും സഹായകരമായി. ടി.വി യും ഡിഷ് കണക്ഷനടക്കമുള്ള പഠന സൗകര്യങ്ങളുമായി ഡിവൈഎഫ്ഐ പ്രവർത്തകരായ ഭഗത് സിംഗ് യൂണിറ്റ് സെക്രട്ടറി അരുൺ പുളിപ്പറമ്പിൽ, ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മറ്റി അംഗം പ്രസിഡന്റ് മണികണ്ഠൻ പത്താഴക്കാട്ടിൽ, അക്ഷയ് സുരേന്ദ്രൻ, വിബിൻ അണ്ടിക്കോട്ട്, ബ്രാഞ്ച് സെക്രട്ടറി ശിവദാസൻ എന്നിവരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Leave a comment

Top