സർക്കാർ നടത്തിയിട്ടുള്ള കരാർ നിയമങ്ങളിലെ അഴിമതി സ്വതന്ത്ര ഏജൻസികൾ അന്വേഷിക്കണം : എൻ.ജി.ഒ അസോസിയേഷൻ

ഇരിങ്ങാലക്കുട : കേരള സർക്കാർ നേരിട്ട് നടത്തിയിട്ടുള്ള മുഴുവൻ കരാർ നിയമങ്ങളിലെയും അഴിമതി സ്വതന്ത്ര ഏജൻസികൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള എൻ ജി ഒ അസോസിയേഷൻ ഇരിങ്ങാലക്കുട ബ്രാഞ്ചു കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധാഗ്നി എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ എസ് മനോജ് ഉദ്‌ഘാടനം ചെയ്തു. ബ്രാഞ്ചു പ്രസിഡന്റ് വി എസ് സിജോയ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ് കെ ഡബ്ലിയൂ സുനിൽ, പി ആർ കണ്ണൻ, എം പി ദിൽരാജ്, ടി കെ മുരളി, റോയ് ചെമ്മണ്ട, സി എസ് അനീഷ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top