അപകടാവസ്ഥയിലുള്ള മരങ്ങളും മരച്ചില്ലകളും ഭൂവുടമകൾ മുറിച്ചു മാറ്റണം

ഇരിങ്ങാലക്കുട : ദുരന്തനിവാരണ നിയമപ്രകാരം കാലവർഷ തുലാവർഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭാ പരിധിയിൽ പെടുന്ന വാർഡുകളിലെ സ്വകാര്യ ഭൂമിയിലുള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി അതാത് ഭൂവുടമകൾ മുറിച്ചു മാറ്റണമെന്ന് നഗരസഭാ സെക്രട്ടറി ഉത്തരവിറക്കി. സ്വന്തം ഭൂമിയിൽ ഉള്ള മരമോ, മരച്ചില്ലകളും മൂലമുണ്ടകുന്ന എല്ലാ അപകടങ്ങൾക്കും നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത സ്ഥലം ഉടമസ്ഥർക്ക് മാത്രമായിരിക്കുമെന്ന് ഉത്തരവിൽ പറയുന്നു

Leave a comment

Top