മാപ്രാണം പള്ളി ട്രസ്റ്റിയെ ഓഫീസിൽ കയറി ആക്രമിച്ചു

മാപ്രാണം : ഹോളി ക്രോസ് ദേവാലയത്തിലെ ട്രസ്റ്റിയായ ജോൺസൻ നയങ്കരയെ പള്ളിയിലെ ട്രസ്റ്റിമാരുടെ ഓഫീസിൽ കയറി യുവാവ് മർദിച്ചു. ഇടവകംഗവും മുൻ കൈക്കാരനുമായ ചക്രമ്പുള്ളി ജോസിന്‍റെ മകനുമായ ഷാരോണാണ് ശനിയാഴ്ച രാവിലെ ആക്രമിച്ചതെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ മാസം പള്ളിയിലേക്ക് വരുകയായിരുന്ന ജോൺസണെ വാഹനമിടിച്ച പരുക്കേൽപ്പികാൻ  ശ്രമം നടന്നുവെന്നും ഇത് പള്ളി യോഗത്തിൽ ചർച്ചക്ക് വരികയും ഉണ്ടായി. ഇതുമായി ബദ്ധപ്പെട്ട് ജോസ് പള്ളി വികാരിയുമായി രാവിലെ സംസാരിച്ചു തിരിച്ചിറങ്ങിയ ഉടനെയാണ് ട്രസ്റ്റിക്കി നേരെ ആക്രമണം നടന്നത്. പരിക്കേറ്റ ട്രസ്റ്റിയെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a comment

Leave a Reply

Top