സ്വർണ്ണ കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപെട്ട് കോൺഗ്രസ്സ് ഇരിങ്ങാലക്കുടയിൽ പ്രതിഷേധ മാർച്ച് നടത്തി

ഇരിങ്ങാലക്കുട : സ്വർണ്ണ കള്ളക്കടത്ത് ആരോപണത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപെട്ട് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോയുടെ നേതൃത്വത്തിൽ നടന്ന പ്രകടനം മുനിസിപ്പൽ ചെയർ പേഴ്സൺ നിമ്മ്യ ഷിജു ഉദ്ഘാടനം ചെയ്തു. ഡി സി സി സെക്രട്ടറി സോണിയാ ഗിരി മുഖ്യ പ്രഭാഷണം നടത്തി. വിജയൻ എളയേടത്ത്, എം ആർ ഷാജു, അജോ ജോൺ, ടി ജി പ്രസന്നൻ, സിജു യോഹന്നാൻ, ജസ്റ്റിൻ ജോൺ, പി ഭരതൻ, എസി സുരേഷ്, അസറുദീൻ കളക്കാട്ട്, ശ്രീറാം ജയപാലൻ തുടങ്ങിയവർ സംബന്ധിച്ചു.

Leave a comment

Top