ഫുൾ എ പ്ലസ് ലഭിച്ചവരെ യൂത്ത് കോൺഗ്രസ് അനുമോദിച്ചു

കാറളം : ലീഡർ കെ കരുണാകരന്‍റെ ജന്മദിനത്തോടനുബന്ധിച്ചു 2019-2020 വർഷത്തിൽ എസ്.എസ്.എൽ.സി ക്ക് ഫുൾ എ പ്ലസ് ലഭിച്ചവരെ യൂത്ത് കോൺഗ്രസ് അനുമോദിച്ചു. യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റ് അഡ്വ. റിജേഷ് വടക്കേടത്ത് പുരസ്കാരങ്ങൾ നൽകി. മുൻ വാർഡ് മെമ്പർ ദീപ സാജു , കോൺഗ്രസ് നേതാക്കളായ സുരേഷ് പുത്തൻപുര , മുരളീധരൻ വടക്കേടത്ത് , യൂത്ത് കോൺഗ്രസ് നേതാക്കളായ തിജേഷ് കിഴുത്താണി , കാർത്തിക് മുരളി ,സുജിത് സുരേഷ് എന്നിവർ നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top