പെരിങ്ങൽക്കുത്ത് ഡാമിൽ ഓറഞ്ച് അലേർട്ട്; ചാലക്കുടി പുഴയിൽ ജാഗ്രതാ മുന്നറിയിപ്പ്

ജലനിരപ്പ് 418 മീറ്ററായതിനെ തുടർന്ന് പെരിങ്ങൽക്കുത്ത് ഡാമിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മഴ കനത്തതിനെ തുടർന്ന്, ഞായറാഴ്ച രാത്രി 8 മണിക്കാണ് ജലനിരപ്പ് 418 മീറ്ററായത്. ജലനിരപ്പുയർന്ന് 419.4 മീറ്ററായാൽ റെഡ് അലേർട്ട് പുറപ്പെടുവിക്കും. 419.4 മീറ്ററായാൽ ഡാമിലെ വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുകും

ജലനിരപ്പ് 418 മീറ്ററായതിനെ തുടർന്ന് പെരിങ്ങൽക്കുത്ത് ഡാമിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ, ചാലക്കുടി പുഴയിൽ കുളിക്കാനോ വസ്ത്രം അലക്കാനോ ഇറങ്ങരുതെന്നും വഞ്ചിയോ ചങ്ങാടമോ ഇറക്കരുത്. വൃഷ്ടിപ്രദേശത്ത് മഴ കനത്തതിനെ തുടർന്ന്, ജൂലൈ അഞ്ച് ഞായറാഴ്ച രാത്രി എട്ട് മണിക്കാണ് ജലനിരപ്പ് 418 മീറ്ററായത്. ജലനിരപ്പുയർന്ന് 419.4 മീറ്ററായാൽ റെഡ് അലേർട്ട് പുറപ്പെടുവിക്കും. 419.4 മീറ്ററായാൽ ഡാമിലെ വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുകും. ജലനിരപ്പ് 417 മീറ്ററായതോടെ ബ്ലൂ അലേർട്ട് പുറപ്പെടുവിച്ചിരുന്നു. ജാഗ്രതാ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ആരും ഭയപ്പെടേണ്ടതില്ല ജാഗ്രത പാലിച്ചാൽ മതിയെന്നും ജില്ലാ കളക്ടർ അറിയിക്കുന്നു

Leave a comment

Top