പ്രൊഫ. മീനാക്ഷി തമ്പാന്‍റെ ആത്മകഥ ‘ മനോദർപ്പണത്തിലെ മായാത്ത ചിത്രങ്ങൾ ‘ പ്രകാശന ചടങ്ങുകൾ ഇപ്പോൾ തത്സമയം

പ്രൊഫ. മീനാക്ഷി തമ്പാന്‍റെ ആത്മകഥ ‘ മനോദർപ്പണത്തിലെ മായാത്ത ചിത്രങ്ങൾ ‘ പ്രകാശന ചടങ്ങുകൾ ഇപ്പോൾ ഈ ലിങ്കിൽ തത്സമയം കാണാൻ ക്ലിക്ക് ചെയ്യുക www.media4.in/meenakshithampan/

ഇരിങ്ങാലക്കുട : പ്രൊഫ. മീനാക്ഷി തമ്പാന്‍റെ ആത്മകഥ ‘ മനോദർപ്പണത്തിലെ മായാത്ത ചിത്രങ്ങൾ ‘ പ്രകാശന ചടങ്ങുകൾ ഇപ്പോൾ ഈ ലിങ്കിൽ തത്സമയം കാണാൻ ക്ലിക്ക് ചെയ്യുക. ജൂലൈ അഞ്ചിന് രാവിലെ 10.30 ന് ഓൺലൈനിൽ ഗൂഗിൾ മീറ്റ് വഴി തിരുവനന്തപുരം എം എൻ സ്മാരകത്തിൽ വച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അസിസ്റ്റൻറ് സെക്രട്ടറി അഡ്വ. കെ. പ്രകാശ് ബാബുവിന് ആദ്യപ്രതി കൈമാറി പ്രകാശനം നിർവഹിക്കും. കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറി അഡ്വ. പി. വസന്തം സന്നിഹിതയാകും. പ്രകാശന ചടങ്ങിന്‍റെ ഉദ്ഘാടനം ഗ്രന്ഥത്തിന് അവതാരിക എഴുതിയ പ്രശസ്ത സാഹിത്യകാരൻ സി. രാധാകൃഷ്ണൻ എറണാകുളം ആസാദ് നഗറിലെ വസതിയിൽ വച്ച് നിർവഹിക്കും. സാഹിത്യകാരനും ഗുരുശ്രേഷ്ഠനുമായ കെ.വി. രാമനാഥൻ, കവിയും യുവകലാഹിതി സംസ്ഥാന പ്രസിഡണ്ടുമായ ആലങ്കോട് ലീലാകൃഷ്ണൻ തുടങ്ങി നിരവധി പ്രമുഖർ വിവിധ കോണുകളിൽ നിന്ന് ആശംസയർപ്പിക്കും. ഇരിങ്ങാലക്കുടയിലെ വസതിയിലിരുന്ന് ഗ്രന്ഥകാരി ചടങ്ങിന് സാക്ഷ്യം വഹിക്കും. ചടങ്ങുകൾ തത്സമയം കാണാൻ ക്ലിക്ക് ചെയ്യുക http://media4.in/meenakshithampan/

400 രൂപയാണ് പുസ്തകത്തിന്‍റെ വില. വില്പനയിലൂടെ ലഭ്യമാകുന്ന തുക മുഴുവനായും കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാവുന്ന ഇരിങ്ങാലക്കുട അവിട്ടത്തൂർ സ്വദേശിയും പ്രമുഖ കൊമ്പ് കലാകാരനുമായ സജീഷിന്‍റെ ചികിത്സാ സഹായ നിധിയിലേക്ക് കൈമാറുമെന്ന് പ്രൊഫ. മീനാക്ഷി തമ്പാൻ പറഞ്ഞു. പുസ്തകം പോസ്റ്റലാ യും നേരിട്ടും ലഭിക്കും. ഗൂഗിൾ പേ വഴി 8078452475 നമ്പറിലേക്ക് പണം അയക്കാം. ഓൺലൈൻ ആയി അയക്കാൻ ഫെഡറൽ ബാങ്ക് ഇരിങ്ങാലക്കുട ബ്രാഞ്ചിലെ കെ ആർ തമ്പാൻ ട്രസ്റ്റ് അക്കൗണ്ടായ 17190100014935, ifsc FDRL0001719 ഉം ഉപയോഗിക്കാം. തപാൽ വഴി ലഭിക്കുവാൻ 8078452475, 9447412475 എന്ന വാട്ട്സ് ആപ്പ് നമ്പറുകളിൽ ഓൺലൈൻ പണമടച്ച രശീതിയും വിലാസവും അയയ്ക്കണം. ജൂലൈ 5 ഞായറാഴ്ച രാവിലെ 10:30 മുതൽ ചടങ്ങുകൾ ഇവിടെ തത്സമയം കാണാം

Leave a comment
Top