മഹിളാ ജനത കരിദിനം ആചരിച്ചു

കല്ലേറ്റുംകര : തുടർച്ചയായ ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് ലോക് താന്ത്രിക് മഹിളജനത സംസ്ഥാനമാകെ നടത്തുന്ന കരിദിനാചരണത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി കല്ലേറ്റുംകര പോസ്റ്റ് ഓഫീസിനു മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ മഹിളാ ജനത സംസ്ഥാന സെക്രട്ടറി കാവ്യപ്രദീപ് ഉദ്ഘാടനം ചെയ്തു. കുടുംബിനികളുടെ നെഞ്ചിലേക്ക് മോദി സർക്കാർ തീക്കനലെറിയുകയാണെന്ന് കാവ്യപ്രദീപ് ആരോപിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് പ്രബിത ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഓമന മോഹനൻ, ലളിത സുബ്രൻ, ദേവാംഗന പ്രദീപ് എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top