എച്ച്.ഡി.പി. സമാജം ഹയർ സെക്കൻ്ററി സ്കൂളിന് എസ്.എസ്.എൽ സി പരീക്ഷയിൽ തുടർച്ചയായി നാലാം പ്രാവശ്യവും നൂറു ശതമാനം

എടതിരിഞ്ഞി : എസ്‌.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി നാലാം പ്രാവശ്യവും എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം ഹയർ സെക്കൻ്ററി സ്കൂളിന് നൂറുശതമാനം വിജയം. പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി എം സുധനും വൈസ് പ്രസിഡണ്ട് സുധാ വിശ്വംഭരനും ചേർന്ന് ഹെഡ്‌മിസ്ട്രസ്സ് സി.പി സ്മിതയ്ക്ക് ബൊക്കെ നൽകി അഭിനന്ദനങ്ങൾ നേർന്നു. മാനേജർ ഭരതൻ കണ്ടേങ്കാട്ടിലും മറ്റു ഭരണസമിതി അംഗങ്ങളൂം, പഞ്ചായത്ത് അംഗങ്ങളും അദ്ധ്യാപിക അദ്ധ്യാപകമാരും സന്നിഹിതരായിരുന്നു. 93 കുട്ടികൾ പരീക്ഷ എഴുതിയതിൽ 12 വിദ്യാർത്ഥികൾ ഫുൾ A+ നേടിയിട്ടുണ്ട്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top