വെള്ളക്കെട്ടിനു ശാശ്വത പരിഹാരം വേണം : ബി ജെ പി

എടക്കുളം: പൂമംഗലം പഞ്ചായത്തിലെ നെറ്റിയാട് സ്കൂളിന് മുൻവശത്ത് കാലങ്ങളായി തുടരുന്ന വെള്ളക്കെട്ടിനു ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പൂമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം ബിജെപി ഇരിങ്ങാലക്കുട നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട് ഉദ്ഘാടനം ചെയ്തു. ശോച്യാവസ്ഥയിലുള്ള സ്കൂളിന് തെക്കോട്ടുള്ള പാടം റോഡ് കോൺക്രീറ്റ് ചെയ്യണമെന്നും ബിജെപി ആവശ്യപ്പെട്ടു. പൂമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്‌ മനോജ് നടുവത്ത്പറമ്പിൽ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിമാരായ സൈജു അരയംപറമ്പിൽ, അനുരൺദീപ്, വൈസ് പ്രസിഡണ്ട് മജ്നു കോട്ടിൽ, മഹിളാ മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി സുബിത ജയകൃഷ്ണൻ, വാർഡ് ഭാരവാഹികളായ പി. പരമേശ്വരൻ, സജീവ്കുമാർ എന്നിവർ സമരത്തിന് നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top