കർഷകസംഘം ധർണ നടത്തി

കാറളം : സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില കർഷകർക്ക് ഉടൻ നല്കണമെന്നാവശ്യപ്പെട്ടും, കേന്ദ്രം കേരളത്തിന് നല്കാനുള്ള കുടിശ്ശിക 1000 കോടി രൂപ നല്കണമെന്നാവശ്യപ്പെട്ടും കേരള കർഷകസംഘം കാറളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാറളം കൃഷിഭവനു മുൻപിൽ നടത്തിയ ധർണ കേരള കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി.ശങ്കരനാരായണൻ ഉദ്ഘാടനം ചെയതു. പഞ്ചായത്ത് പ്രസിഡൻറ് രവി വേതോടി അദ്ധ്യക്ഷത വഹിച്ച ധർണയിൽ കാറളം ലോക്കൽ സെക്രട്ടറി എ.വി.അജയൻ, ചെമ്മണ്ട കായൽ കടുംകൃഷി സഹകരണ സംഘം പ്രസിഡൻറ് കെ.കെ.ഷൈജു ,പഞ്ചായത്ത് മെമ്പർ കെ.വി.ധനേഷ് ബാബു എന്നിവർ സംസാരിച്ചു. ഏരിയാ ട്രഷറർ ഹരിദാസ് പട്ടത്ത് സ്വാഗതവും വി എഫ് പി സി കെ (VFPCK) കാറളം മേഖലാ പ്രസിഡൻറ് വി.എൻ.ഉണ്ണികൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി .

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top