സർക്കാർ നയങ്ങൾക്കെതിരെ എസ്‌ ടി യു അതിജീവന സമരം നടത്തി

വെള്ളാങ്ങല്ലൂർ : കോവിഡിന്റെ മറവിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തുടരുന്ന തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ എസ്‌ ടി യു സംസ്ഥാന കമ്മിറ്റി ആഹ്വനം ചെയ്ത അതിജീവന സമരം എസ്‌ ടി യു ജില്ലാ ട്രഷറർ എൻ എസ്‌ ഷൗക്കത്ത് ഉദ്‌ഘാടനം നിർവ്വഹിച്ചു. പ്രവാസി സംരക്ഷണം ഉറപ്പു വരുത്തുക, ഇന്ധന വില വർദ്ധന പിൻവലിക്കുക, തൊഴിലും കൂലിയും സംരക്ഷിക്കുക, ജനദ്രോഹ നയങ്ങൾ തിരുത്തുക, എന്നി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് മുമ്പിൽ നടന്ന സമര പരിപാടിയിൽ എസ്‌ ടി യു ജില്ലാ പ്രസിഡന്റ് പി കെ എം അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു.

പുത്തൻചിറ ഗ്രാമ പഞ്ചായത്ത് വികസന കാര്യ ചെയർമാൻ പി ഐ നിസാർ മുഖ്യപ്രഭാഷണം നടത്തി. സ്വന്തത്ര ന്യൂസ് പേപ്പർ ഏജന്റ്സ് ഡിസ്ട്രിബ്യുട്ടേഴ്സ് ഫെഡറേഷൻ ജില്ലാ ട്രഷറർ, ടി എ നൗഷാദ്, നിർമ്മാണ തൊഴിലാളി യൂണിയൻ മേഖല ഭാരവാഹികളായ സി യു ഇസ്മായിൽ, എം എ സുലൈമാൻ, റഫീഖ് കളത്തിൽ, പി എ അബ്‌ദുൾ മജീദ് എന്നിവർ സംസാരിച്ചു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top