പൊറത്തിശ്ശേരി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു

പൊറത്തിശ്ശേരി : പൊറത്തിശ്ശേരി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഞാറ്റുവേല ചന്തയുടെയും കർഷക സഭയുടെയും ഉദ്‌ഘാടനം ഇരിങ്ങാലക്കുട നഗരസഭാ ഉപാദ്ധ്യക്ഷ രാജേശ്വരി ശിവരാമൻ നായർ നിർവ്വഹിച്ചു. മുൻസിപ്പൽ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി എ അബ്‌ദുൾ ബഷീർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ അബ്‌ദുള്ളക്കുട്ടി, രമേഷ് വാരിയർ, അൽഫോൻസാ തോമസ്, അംബിക പള്ളിപ്പുറത്ത്, സി ഡി എസ്‌ ചെയർ പേഴ്സൺ ശൈലജ ബാലൻ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top