
കല്ലേറ്റുംകര : കോവിഡ് കേസുകള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ രോഗ പ്രതിരോധ ശേഷി നേടാന്‍ സഹൃദയ കോളേജിൽ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വെബ്ബിനാര്‍ സംഘടിപ്പിക്കുന്നു. നോവല്‍ കൊറോണ വൈറസ് പ്രതിരോധവും പ്രതികരണവും എന്ന വിഷയത്തിൽ വിഷ്ണു ആയുര്‍വേദ കോളേജിലെ അസി. പ്രൊഫ. ഡോ. കെ.പി. നിവില്‍ ആണ് ചൊവ്വാഴ്ച വെബ്ബിനാര്‍ നയിക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് രണ്ട് മുതല്‍ മൂന്ന് മണിവരെയാണ് പരിപാടി. ഒരേ സമയം 500 പേര്‍ക്ക് വെബ്ബിനാറില്‍ പങ്കെടുക്കാനാകും. രജിസ്ട്രേഷനും വിവരങ്ങള്‍ക്കും: 9544545369.

Leave a comment