തുടർച്ചയായ ഇന്ധന വില വർദ്ധനവിനെതിരെ കോൺഗ്രസ്സ് സൈക്കിൾ റാലി നടത്തി പ്രതിഷേധിച്ചു

പടിയൂർ : ഈ മഹാമാരി കാലഘട്ടത്തിൽ കേന്ദ്ര സർക്കാർ നടത്തുന്ന തുടർച്ചയായ ഇന്ധന വില വർദ്ധനവിനെതിരെയും , അതിൽ നിന്നും നികുതി കുറക്കാതെ പങ്കുപറ്റുന്ന സംസ്ഥാനസർക്കാർ നയങ്ങൾക്കെതിരെയും പടിയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് ഋഷിപാൽ കാവല്ലൂരിൻ്റെ നേതൃത്വത്തിൽ വളവനങ്ങാടി സെന്ററിൽ നിന്നും കാക്കാത്തുരുത്തിയിലേക്ക് സൈക്കിൾ റാലി നടത്തി പ്രതിഷേധിച്ചു.

വളവനങ്ങാടിയിൽ പടിയൂർ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് സി എം .ഉണ്ണികൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്ത റാലി കാക്കാത്തുരുത്തിയിൽ സമാപിച്ചു. സമാപന സമ്മേളനത്തിൽ ഇരിങ്ങാലക്കുട കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡൻ്റ് ഐ കെ . ശിവജ്ഞാനം, മുൻ പടിയൂർ മണ്ഡലം പ്രസിഡൻ്റ് എ ഐ . സിദ്ധാർത്ഥൻ എന്നിവർ സംസാരിച്ചു. കോൺഗ്രസ്സിൻ്റെ ബ്ലോക്ക്, മണ്ഡലം, ബൂത്ത്
ഭാരവാഹികളും പ്രവർത്തകരും റാലിയിൽ പങ്കെടുത്തു.


Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top