അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു

മാപ്രാണം : യുവത ലഹരിക്കെതിരാണ് എന്ന സന്ദേശം നൽകി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ മാപ്രാണം നക്ഷത്ര റെസിഡൻസ് അസോസ്സിയേഷൻ എല്ലാ വീടുകളുടെയും പടിയ്ക്കൽ ദീപം തെളിയിച്ച് വീട്ടിലെ മുഴുവൻ അംഗങ്ങളും ലഹരി നിർമാർജ്ജനത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് പ്രതിജ്ഞ എടുത്തു. ചടങ്ങിൽ നക്ഷത്ര റെസിഡൻസ് അസോസ്സിയേഷൻ പ്രസിഡണ്ട് ഗിരിജാ വല്ലഭൻ , സെക്രട്ടറി രാധിക ജോഷി, എന്നിവർ സംസാരിച്ചു . രക്ഷാധികാരി ടി. ജയചന്ദ്രൻ സത്യപ്രതിജ്ഞക്ക് നേത്യത്വം വഹിച്ചു

Leave a comment

Top