ഇരിങ്ങാലക്കുട നഗരസഭാ ഓഫീസിൽ കാലുകൊണ്ട് പ്രവർത്തിക്കുന്ന സാനിറ്റൈസർ വിതരണ യൂണിറ്റ് സ്ഥാപിച്ചു

ഇരിങ്ങാലക്കുട : കോവിഡിന്റെ പശ്ചാത്തലത്തിൽ ഇരിങ്ങാലക്കുട നഗരസഭാ ഓഫീസിലും സോണൽ ഓഫീസിലും എത്തിച്ചേരുന്നവർക്ക് സാനിറ്റൈസർ ലഭ്യമാക്കുന്നതിനായി ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് തയ്യാറാക്കിയ കാലുകൊണ്ട് പ്രവർത്തിപ്പിക്കുന്ന സാനിറ്റൈസർ യൂണിറ്റുകളുടെ ഉദ്ഘാടനം മുനിസിപ്പൽ ഓഫീസിൽ നഗരസഭ ചെയർപേഴ്സൺ നിമ്യ ഷിജുവും സോണൽ ഓഫീസിൽ വൈസ് ചെയർമാൻ രാജേശ്വരി ശിവരാമൻ നായരും നിർവ്വഹിച്ചു.

യുണൈറ്റഡ് ഗ്ലാസ് എംബോറിയം പി.സി. ജോർജ് ആണ് യൂണിറ്റുകൾ സ്പോൺസർ ചെയ്തത്. ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ. അബ്ദുൾ ബഷീർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കുരിയൻ ജോസഫ്, വാർഡ് കൗൺസിലർമാരായ സോണിയ ഗിരി, കെ.എം. കൃഷ്ണകുമാർ എന്നിവർ ആശംസകളർപ്പിച്ചു . ചടങ്ങുകൾക്ക് മുനിസിപ്പൽ സെക്രട്ടറി കെ.എസ്. അരുൺ സ്വാഗതവും ഹെൽത്ത് സൂപ്രവൈസർ പി.ആർ. സ്റ്റാൻലി നന്ദിയും രേഖപ്പെടുത്തി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top