ജില്ലാ പഞ്ചായത്ത് കാട്ടൂര്‍ ഡിവിഷന്‍ പ്രവര്‍ത്തികള്‍ക്ക് 2.18 കോടി

ഇരിങ്ങാലക്കുട : ജില്ലാ പഞ്ചായത്ത് കാട്ടൂര്‍ ഡിവിഷനിലെ 13 പ്രവര്‍ത്തികള്‍ക്കായി രണ്ടുകോടി 18 ലക്ഷം രൂപയുടെ സാങ്കേതികാനുമതി ലഭ്യമായി. ടെണ്ടര്‍ നടപടികള്‍ ത്വരിതപ്പെട്ടുവരുന്നതായി ഡിവിഷന്‍ അംഗം എന്‍.കെ. ഉദയപ്രകാശ് അറിയിച്ചു. പടിയൂര്‍ പഞ്ചായത്തിലെ കോതറ ലിഫ്റ്റ് ഇറിഗേഷന് 43 ലക്ഷം, മണ്ണുങ്ങല്‍ കോളനി സമഗ്രവികസനത്തിന് പത്ത്, കോടങ്കുളം- പുളിക്കച്ചിറ റോഡ് അറ്റകുറ്റപണികള്‍ക്ക് 20, പൂമംഗലം ഗ്രാമപഞ്ചായത്തിലെ കുറിത്ത്യാലിപാടം ചെറിയപാലത്തിന് 30, തോപ്പ് ചാമക്കുന്ന് റോഡ് 10, വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ മനക്കലപ്പടി പട്ടേപ്പാടം റോഡിന് പത്ത്, പൈങ്ങോട് കെ.സി. മൂല റോഡിന് 10, പൈങ്ങോട് പുതിയ കോളനി സമഗ്രവികസനത്തിന് പത്ത്, കാറളം പഞ്ചായത്തിലെ വെള്ളനി വടക്കേ കോളനി സമഗ്ര വികസനത്തിന് 15, ഹരിഹുരം വെര്‍ട്ടിക്കല്‍ എക്‌സില്‍ ഫ്‌ളോ പമ്പ് സ്ഥാപിക്കാന്‍ 10, ചെമ്മണ്ട എസ്റ്റേറ്റ്- കോളനി റോഡിന് പത്ത്, കാട്ടൂര്‍ പഞ്ചായത്തിലെ കരാഞ്ചിറ ലിഫ്റ്റ് ഇറിഗേഷന്‍ രണ്ടാംഘട്ടത്തിന് 30, ചെമ്പന്‍ചാല്‍ കോളനി സമഗ്ര വികസനത്തിന് പത്ത് ലക്ഷം എന്നിങ്ങനെ രണ്ട് കോടി 18 ലക്ഷമാണ് അനുവദിച്ചിരിക്കുന്നത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top