ഓൺലൈൻ പഠനത്തിന് വിദ്യാർത്ഥിക്ക് കൈത്താങ്ങായി എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ സഹായഹസ്തം

പൂമംഗലം : ഓൺലൈൻ പഠനത്തിന് കൈത്താങ്ങാകാൻ എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂമംഗലത്ത് വിദ്യാർത്ഥിനിക്ക് ടെലിവിഷൻ നൽകി. എ.ഐ.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി സന്ദീപും ജില്ലാ സെക്രട്ടറി രാഗേഷ് കണിയാംപറമ്പിലും ചേർന്ന് വിദ്യാർത്ഥിക്ക് ടി വി കൈമാറി. സംസ്ഥാന കമ്മിറ്റിയഗം കെ.സി ബിജു, മണ്ഡലം സെക്രട്ടറി ടി.വി വിബിൻ, പ്രസിഡന്റ് കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top