എം. സി. പി. കണ്‍വെന്‍ഷന്‍ സെന്റര്‍ : അനധികൃത നിര്‍മാണം നഗരസഭ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ – വിജിലന്‍സിനെ സമീപിക്കുമെന്ന് അഡ്വ. ആൻ്റണി തെക്കേക്കര

ഇരിങ്ങാലക്കുട : അനധികൃത നിര്‍മാണത്തിലൂടെ വിവാദത്തിലായ എം. സി. പി. കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഉടമയായ എം പി ജാക്സൺ മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന കാലയളവില്‍ നഗരസഭാ ഉദ്യോഗസ്ഥരുടെ ഒത്താശയോടു കൂടി നിയമവിരുദ്ധമായാണ് 6512.37 എം.സ്‌ക്വയർ കെട്ടിട നിര്‍മ്മാണ അനുമതിപത്രം സമ്പാദിച്ചിരുന്നതെന്നും, തുടർന്ന് സെക്യൂരിറ്റി ക്യാബിന്‍ പുറത്തെ ടോയ്‌ലറ്റുകൾ, ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍, ട്രാന്‍സ്‌ഫോര്‍മര്‍, ജനറേറ്റര്‍ മുറികള്‍, ഫയര്‍ പമ്പ് കെട്ടിടം എന്നിവ കൂടാതെ 10298.02 എം.സ്‌ക്വയർ സ്ഥലത്ത് ഹാളുകള്‍ നിര്‍മ്മിച്ചാണ് നികുതി വെട്ടിപ്പ് നടത്തിയതെന്ന് സാമൂഹ്യ പ്രവർത്തകനായ അഡ്വ. ആന്റണി തെക്കേക്കര പത്രസമ്മേളനത്തിൽ ആരോപിച്ചു.

എം.പി.ജാക്‌സണ്‍ ചെയര്‍മാനായ എം.സി.പി. കൺവെന്‍ഷന്‍ സെന്ററിന്റെ 2013-2014 വര്‍ഷത്തെ നികുതി, അനധികൃത നിര്‍മ്മാണ പട്ടികയിൽ ഉള്‍പ്പെടുത്തി ഇരിങ്ങാലക്കുട നഗരസഭ നികുതി ചുമത്തിയത് ചോദ്യം ചെയ്തുകൊണ്ടും, ലൈസന്‍സ് പുതുക്കി നല്‍കാത്തതിലും ബോധിപ്പിച്ച രണ്ട് റിട്ട് ഹര്‍ജികള്‍ ഒന്നിച്ചു തീര്‍പ്പാക്കു വിധിപ്രസ്താവത്തിലാണ് നിര്‍മ്മാണം അനധികൃതമാണെ് ഹൈകോടതി കണ്ടെത്തിയത് എന്ന് രേഖകൾ ഉദ്ദരിച്ച് അഡ്വ. ആന്റണി തെക്കേക്കര പറഞ്ഞു. ഇരിങ്ങാലക്കുടയിലെ ഒരു നികുതിദായകൻ എന്ന നിലയിലാണ് ഈ വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കുന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു,

കോടതി അടച്ചിടണമെന്ന് ഉത്തരവിട്ട ഹാളുകള്‍ അനുമതി ലഭിക്കും വരെ പ്രവര്‍ത്തിക്കരുതെന്ന് പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുള്ളതായും അനധികൃത നിര്‍മ്മാണം നിയമാനുസൃതമാക്കുതിനുവേണ്ടി നഗരസഭ മുമ്പാകെ പുതിയ അപേക്ഷ ബോധിപ്പിക്കേണ്ട താണെന്നും, ഇപ്പോള്‍ പൂര്‍ത്തീകരിച്ചിട്ടുള്ള നിര്‍മ്മാണം മുനിസിപ്പല്‍ കെട്ടിടനിര്‍മ്മാണ ചട്ടങ്ങൾ അനുസരിച്ചിട്ടുള്ളതാണെ് നഗരസഭ സെക്രട്ടറിയും , എഞ്ചിനീയറും ഉറപ്പു വരുത്തണമെന്നും, എങ്കില്‍ മാത്രം ചീഫ് ടൗണ്‍ പ്ലാനര്‍ക്ക് അനുമതിക്കായി ശുപാര്‍ശ ചെയ്യാവുതാണെന്നും, ഉത്തരവില്‍ പറയുന്നുണ്ട്. കെട്ടിട നിര്‍മ്മാണം നിയമാനുസൃതം ആകുതുന്നവരെയും അനധികൃത കെട്ടിട നിര്‍മ്മാണ പട്ടികയിൽ ഉള്‍പ്പെടുത്തി തുടർന്നും നികുതി പിരിക്കേണ്ടതാണെന്നും, ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ഇതുവരെ അടച്ചിട്ടുള്ള ഏഴുപത്തിയേഴര ലക്ഷം രൂപയ്ക്കു പുറമേ 31.03.2017 വരെയുള്ള നികുതി കുടിശ്ശിക പലിശയും പിഴയും സഹിതം ഒരു മാസത്തിനകം അടച്ചു തീര്‍ത്താല്‍ മാത്രമേ പുതിയ അപേക്ഷ സ്വീകരിക്കേണ്ടതുള്ളൂ വെന്നും , തുടർന്നും നഗരസഭ, അനധികൃത നിര്‍മ്മാണത്തിന്‍റ താരിഫ് അനുസരിച്ച് നികുതി പിരിക്കേണ്ടതാണെും ഭാഗികമായി പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കിയ താഴത്തെ നിലയിലെ 5071 എം.സ്‌ക്വയർ സ്ഥലത്തു മാത്രം പ്രവര്‍ത്തനം പരിമിതപ്പെടുത്തേണ്ടതാണെും പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

ബില്‍ഡിംഗ് പെര്‍മിറ്റ് കാലകാലങ്ങളില്‍ നീട്ടി വാങ്ങുവാന്‍ നഗരസഭ മുമ്പാകെ അപേക്ഷ നല്‍കിയിരുന്നത് തെറ്റായിരുന്നുവെന്നും കോടതി കണ്ടെത്തുകയും, കോടതി മുമ്പാകെ ഹാജരാക്കിയ വിവാഹ ക്ഷണക്കത്തുകളുടെ അടിസ്ഥാനത്തില്‍ 2013 വര്‍ഷത്തില്‍ തന്നെ കണ്‍വെന്‍ഷന്‍ സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നതായി കോടതി നിരീക്ഷിച്ചിട്ടുണ്ട്. നിര്‍മ്മാണ അനുമതി ലഭിക്കുവാന്‍ കൈവശാവകാശ സര്‍റ്റിഫിക്കറ്റോ, അനുബന്ധ രേഖകളോ ഇല്ലാതെ നിലം നികത്തിയ സ്ഥലത്ത് അനുവദിച്ചതില്‍ അധികം വിസ്തീര്‍ണ്ണത്തില്‍ നഗരസഭ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കെട്ടിട നിര്‍മ്മാണം നടത്തിയിട്ടുള്ളതുകൊണ്ട് പൊളിച്ചു കളയണമെന്ന കേസില്‍ കക്ഷി ചേര്‍ന്ന ജോസഫ് മാർട്ടിൻ ആലേങ്ങാടന്‍, കെ.എം. ഷൈജു കുറ്റിക്കാട്ട് എന്നിവരുടെ വാദം കൂടി കണക്കിലെടുത്താണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

എം.സി.പി കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണം അനധികൃതമെന്ന കഴിഞ്ഞ മാസം 25ന് ഹൈക്കോടതി വിധി പുറപ്പെടുവിച്ച് ഒരു മാസത്തോളമായിട്ടും വിധിയുടെ പകര്‍പ്പ് ലഭിച്ചിട്ടില്ലെന്ന മുനിസിപ്പല്‍ സെക്രട്ടറിയുടെ വാദത്തിന്പിറകില്‍ ഗൂഡലക്ഷ്യമുണ്ടെന്നും തെക്കേക്കര പറഞ്ഞു. പകര്‍പ്പിന്റെ കോപ്പി ലഭിച്ച് നികുതി കുടിശ്ശിക അടച്ച് മറ്റ് നടപടി പൂര്‍ത്തിയാക്കിയെങ്കില്‍ മാത്രമെ എം.സി.പി കണ്‍വെന്‍ഷന്‍ സെന്റര്‍ തുറക്കാന്‍ പാടൊള്ളുവെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്. കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്നും ഒന്നരക്കോടി രൂപയോളം നികുതി കുടിശ്ശിക ഇനിയും പിരിച്ചെടുക്കേണ്ടതുണ്ട്. അതുകൊണ്ടാണ് സെക്രട്ടറി ഇതുവരേയും വിധിയുടെ പകര്‍പ്പ് ലഭിച്ചിട്ടില്ലെന്ന് പറയുന്നതെന്നും ആന്റണി തെക്കേക്കര ആരോപിച്ചു.

Leave a comment

Leave a Reply

Top