പൂമംഗലം, വെള്ളാങ്കല്ലൂര്‍ സ്വദേശികളടക്കം 3 പേർക്ക് സമ്പര്‍ക്കം വഴി കോവിഡ്. ജില്ലയില്‍ 16 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

പൂമംഗലം, വെള്ളാങ്കല്ലൂര്‍ സ്വദേശികളടക്കം 3 പേർക്ക് സമ്പര്‍ക്കം വഴി കോവിഡ്. ജില്ലയില്‍ 16 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

പൂമംഗലം, വെള്ളാങ്കല്ലൂര്‍ സ്വദേശികളടക്കം 3 പേർക്ക് സമ്പര്‍ക്കം വഴി കോവിഡ്. ജില്ലയില്‍ 16 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പൂമംഗലം സ്വദേശി(45 വയസ്സ്, പുരുഷന്‍), വെള്ളാങ്കല്ലൂര്‍ സ്വദേശി(46 വയസ്സ്, സ്ത്രീ), തൃശൂര്‍ സ്വദേശി(40 വയസ്സ്, പുരുഷന്‍) എന്നിവര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്. 37 പേര്‍ രോഗമുക്തരാവുകയും ചെയ്തു.

ജൂണ്‍ 9ന് ഗുജറാത്തില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (51 വയസ്സ്, പുരുഷന്‍), 8ന് ഖത്തറില്‍ നിന്ന് വന്ന പൂമംഗലം സ്വദേശി (24 വയസ്സ്, പുരുഷന്‍), 5ന് ആഫ്രിക്കയില്‍ നിന്ന് വന്ന വെള്ളാങ്കല്ലൂര്‍ സ്വദേശി (39 വയസ്സ്, പുരുഷന്‍), 11ന് കുവൈറ്റില്‍ നിന്ന് വന്ന കാട്ടൂര്‍ സ്വദേശി (43 വയസ്സ്, പുരുഷന്‍), 2ന് ചെന്നൈയില്‍ നിന്ന് വന്ന വെള്ളാങ്കല്ലൂര്‍ സ്വദേശി(38 വയസ്സ്, പുരുഷന്‍), 15ന് പശ്ചിമ ബംഗാളില്‍ നിന്ന് വന്ന ചാലക്കുടി സ്വദേശി( 22 വയസ്, പുരുഷന്‍), 4ന് ദുബായില്‍ നിന്ന് വന്ന മാള സ്വദേശി (58 വയസ്സ്, സ്ത്രീ), 11ന് കുവൈറ്റില്‍ നിന്ന് വന്ന വരന്തരപ്പിള്ളി സ്വദേശി (30 വയസ്സ്, സ്ത്രീ), 16ന് അബുദാബിയില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി (28 വയസ്സ്, പുരുഷന്‍), 6ന് ബഹ്‌റിനില്‍ നിന്ന് വന്ന തൃശൂര്‍ സ്വദേശി (60 വയസ്സ്, പുരുഷന്‍), 12ന് കുവൈറ്റില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി (29 വയസ്സ്, സ്ത്രീ), 5ന് ഒമാനില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി (36 വയസ്സ്, പുരുഷന്‍), 14ന് ഡല്‍ഹിയില്‍ നിന്ന് വന്ന ചാലക്കുടി സ്വദേശി (43 വയസ്സ്, പുരുഷന്‍) എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിചത്.

Leave a comment

Top